Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arabian Sea

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ തു​ട​രും. എ​ന്നാ​ൽ ഇ​ന്ന് ഒ​രു ജി​ല്ല​യി​ലും മ​ഴ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ലും അ​റ​ബി​ക്ക​ട​ലി​ന് മു​ക​ളി​ലും ച​ക്ര​വാ​ത​ചു​ഴി രൂ​പ​പ്പെ​ട്ട​തി​ന്റെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് മ​ഴ ക​ന​ക്കു​ന്ന​ത്. കൂ​ടാ​തെ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ സ്വാ​ധീ​ന​വും ഇ​ട​വി​ട്ടു​ള്ള മ​ഴ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

International

അ​റ​ബി​ക്ക​ട​ലി​ല്‍ തു​റ​മു​ഖം നി​ര്‍​മി​ക്കാ​ന്‍ അ​മേ​രി​ക്ക​യെ ക്ഷ​ണി​ച്ച് പാ​ക്കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: അ​റ​ബി​ക്ക​ട​ലി​ല്‍ തു​റ​മു​ഖം നി​ര്‍​മി​ക്കാ​ന്‍ അ​മേ​രി​ക്ക​യെ പാ​ക്കി​സ്ഥാ​ൻ ക്ഷ​ണി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. പാ​ക് സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​റി​ന്‍റെ ഉ​പ​ദേ​ഷ്ടാ​ക്ക​ള്‍ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക​ന്‍ അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​താ​യി ഫി​നാ​ന്‍​ഷ്യ​ല്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

തു​റ​മു​ഖം നി​ര്‍​മി​ക്കാ​നും ന​ട​ത്തി​പ്പി​നു​മു​ള്ള അ​വ​കാ​ശ​വും അ​മേ​രി​ക്ക​യ്ക്ക് ത​ന്നെ ന​ല്‍​കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പാ​ക്കി​സ്ഥാ​നി​ലെ നി​ര്‍​ണാ​യ​ക ധാ​തു​ക്ക​ളു​ള്ള പ​സ്‌​നി പ​ട്ട​ണ​ത്തി​ലേ​ക്ക് അ​മേ​രി​ക്ക​ന്‍ നി​ക്ഷേ​പ​ക​ര്‍​ക്ക് കൂ​ടി പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി. ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ലെ ഗ്വാ​ദ​ര്‍ ജി​ല്ല​യി​ലു​ള്ള ഒ​രു തു​റ​മു​ഖ ന​ഗ​രം കൂ​ടി​യാ​ണ് പ​സ്‌​നി.

യു​എ​സ് സൈ​നി​ക​താ​വ​ളം സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് തു​റ​മു​ഖം ഉ​പ​യോ​ഗി​ച്ചേ​ക്കി​ല്ല. ധാ​തു​ക്ക​ള്‍ നി​റ​ഞ്ഞ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യു​മാ​യി തു​റ​മു​ഖ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു റെ​യി​ല്‍ ഗ​താ​ഗ​ത​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം തേ​ടു​ന്ന​ത് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ വൈ​റ്റ്ഹൗ​സി​ല്‍ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷ​രീ​ഫു​മാ​യും സൈ​നി​ക​മേ​ധാ​വി അ​സിം മു​നീ​റു​മാ​യും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു​പി​ന്നാ​ലെ​യാ​ണ് പു​തി​യ നീ​ക്കം.

District News

അറബിക്കടലിൽ ശക്തി' ചുഴലിക്കാറ്റ്; ഇടിമിന്നൽ മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ‘ശ​ക്തി' അ​റ​ബി​ക്ക​ട​ലി​ൽ. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ചു​ഴ​ലി​ക്കാ​റ്റ് ‘ശ​ക്തി’ അ​റ​ബി​ക​ട​ലി​ൽ പ്ര​വേ​ശി​ച്ചു. ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടെ​യു​ള്ള മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ച്ച് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്.

അ​ടു​ത്ത മൂ​ന്ന് ദി​വ​സം കേ​ര​ള​ത്തി​ൽ ഇ​ടി​മി​ന്ന​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഈ ​മാ​സം അ​ഞ്ചു​വ​രെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പ്.

വ​രും മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ലെ കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പാ​യ റെ​ഡ് അ​ല​ർ​ട്ട്, ഓ​റ​ഞ്ച് അ​ല​ർ​ട്ട്, യെ​ല്ലോ അ​ല​ർ​ട്ട് എ​ന്നി​വ നി​ല​വി​ൽ ഒ​രു ജി​ല്ല​യി​ലും പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല.

Kerala

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ക​പ്പ​ലു​ക​ള്‍ ക​ട​ലി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്കു ഭീ​ഷ​ണി: ഷി​പ്പിം​ഗ് ഡ​യ​റ​ക്‌ട​ര്‍ ജ​ന​റ​ല്‍

കൊ​​​​​ച്ചി: അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍​പ്പെ​​​​​ട്ട ക​​​​​പ്പ​​​​​ലു​​​​​ക​​​​​ള്‍ ക​​​​​ട​​​​​ലി​​​​​ന്‍റെ ആ​​​​​വാ​​​​​സ​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യ്ക്ക​​​​​ട​​​​​ക്കം ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി ഷി​​​​​പ്പിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ര്‍ ജ​​​​​ന​​​​​റ​​​​​ല്‍ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ല്‍​കി. എം​​​​എ​​​​​സ്‌​​​​സി എ​​​​​ല്‍​സ 3 ക​​​​​പ്പ​​​​​ലി​​​​​ല്‍നി​​​​​ന്ന് ഓ​​​​​യി​​​​​ല്‍ പ​​​​​ട​​​​​രാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്. അ​​​​​ഴീ​​​​​ക്ക​​​​​ൽ തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നു സ​​​​മീ​​​​പം അ​​​​​ഗ്‌​​​​​നി​​​​​ക്കി​​​​​ര​​​​​യാ​​​​​യ വാ​​​​​ന്‍ ഹാ​​​​​യ് 503 ക​​​​​പ്പ​​​​​ലി​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​രി​​​​​ക​​​​​ളാ​​​​​യ 143 ക​​​​​ണ്ടെ​​​​​യ്‌​​​​​ന​​​​​റു​​​​​ക​​​​​ളു​​​​​ണ്ട്.
എ​​​​​ല്‍​സ 3 ക​​​​​പ്പ​​​​​ലി​​​​​ല്‍ 450 മെ​​​​​ട്രി​​​​​ക് ട​​​​​ണ്‍ ബ​​​​​ങ്ക​​​​​ര്‍ ഓ​​​​​യി​​​​​ലും 367 ട​​​​​ണ്‍ സ​​​​​ള്‍​ഫ​​​​​ര്‍ ഫ്യൂ​​​​​വ​​​​​ല്‍ ഓ​​​​​യി​​​​​ലും 64 ട​​​​​ണ്‍ ഡീ​​​​സ​​​​​ലു​​​​മു​​​​​ണ്ട്. അ​​​​​ഗ്‌​​​​​നി​​​​​ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്ന അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​സ്തു​​​​​ക്ക​​​​ള​​​​​ട​​​​​ങ്ങി​​​​യ ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളും പ്ലാ​​​​​സ്റ്റി​​​​​ക് ന​​​​​ര്‍​ഡി​​​​​ല്‍​സ് അ​​​​​ട​​​​​ങ്ങു​​​​​ന്ന 70 ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളും ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​ണ്. 13 ക​​​​​ണ്ടെ​​​​​യ്​​​​​ന​​​​​റു​​​​​ക​​​​​ളി​​​​​ല്‍ പ​​​​​രി​​​​​സ്ഥി​​​​​തി​​​​​ക്കു ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ണ്ട്.
ദി​​​​​നം​​​​​പ്ര​​​​​തി യോ​​​​​ഗം ചേ​​​​​ര്‍​ന്നു സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ള്‍ വി​​​​​ശ​​​​​ക​​​​​ല​​​​​നം ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട്. തീ​​​​​ര​​​​​ത്ത് അ​​​​​ടി​​​​​യു​​​​​ന്ന ന​​​​​ര്‍​ഡി​​​​​ല്‍​സ് നീ​​​​​ക്കാ​​​​​ന്‍ ത​​​​​ദ്ദേ​​​​​ശ​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യ​​​​​ട​​​​​ക്കം സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ 700 പേ​​​​​രെ നി​​​​​യോ​​​​​ഗി​​​​​ച്ചു. ക​​​​​പ്പ​​​​​ലി​​​​​ല്‍നി​​​​​ന്നു സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ള്‍ മാ​​​​​റ്റാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. തീ​​​​​രം വൃ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന ജോ​​​​​ലി​​​​​ക​​​​​ള്‍​ക്കു മ​​​​​റൈ​​​​​ന്‍ എ​​​​​മ​​​​​ര്‍​ജ​​​​​ൻ​​​​സി റ​​​​​സ്‌​​​​​പോ​​​​​ണ്‍​സ് സ​​​​​ര്‍​വീ​​​​​സ​​​​​സാ​​​​ണ് മേ​​​​​ല്‍​നോ​​​​​ട്ടം വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ 16 വ​​​​​രെ 60 ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ള്‍ ക​​​​​ണ്ടെ​​​​​ടു​​​​​ത്ത് തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തേ​​​​​ക്കു നീ​​​​​ക്കി​. തീ​​​​​ര​​​​​ത്ത​​​​​ടി​​​​​ഞ്ഞ ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളി​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​സ്തു​​​​​ക്ക​​​​​ളി​​​​​ല്ല. അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​രി​​​​​ക​​​​​ളാ​​​​​യ 143 ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ള്‍​ക്കു​​​​പു​​​​​റ​​​​​മെ 2000 ട​​​​​ണ്‍ ഹെ​​​​​വി ഫ്യൂ​​​​​വ​​​​​ല്‍ ഓ​​​​​യി​​​​​ലും 240 ട​​​​​ണ്‍ ഡീ​​​​​സ​​​​​ല്‍ ഓ​​​​​യി​​​​​ലും വാ​​​​​ന്‍ ഹാ​​​​​യ് 503 ക​​​​​പ്പ​​​​​ലി​​​​​നു തീ​​​​​പി​​​​​ടി​​​​​ക്കാ​​​​​ന്‍ കാ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ 12ഓ​​​​​ടെ 40 ശ​​​​​ത​​​​​മാ​​​​​നം തീ ​​​​​കു​​​​​റ​​​​​യ്ക്കാ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞി​​​​രു​​​​ന്നു. ക​​​​​പ്പ​​​​​ല്‍ ഒ​​​​​ഴു​​​​​കി നീ​​​​​ങ്ങു​​​​​ന്ന​​​​​ത് ത​​​​​ട​​​​​യാ​​​​​നു​​​​​ള​​​​​ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. എ​​​​​ല്‍​സ 3 ക​​​​​പ്പ​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​​​ത്തെ​​​​ത്തു​​​​​ട​​​​​ര്‍​ന്ന് 77.08 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ഇ​​​​​ട​​​​​ക്കാ​​​​​ല ക്ലെ​​​​​യിം ഷി​​​​​പ്പിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ജ​​​​​ന​​​​​റ​​​​​ലി​​​​​ന് അ​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സം ന​​​​​ല്‍​കു​​​​​മെ​​​​​ന്ന് സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു.
തൊ​​​​​ഴി​​​​​ല്‍ ന​​​​​ഷ്‌​​​​ട​​​​​പ്പെ​​​​​ട്ട മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍​ക്കു സ​​​​​ഹാ​​​​​യം ന​​​​​ല്‍​കാ​​​​​നാ​​​​​യി 54.93 കോ​​​​​ടി രൂ​​​​​പ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കും. 22.15 കോ​​​​​ടി സ​​​​​ര്‍​ക്കാ​​​​രി​​​​​നു ചെ​​​​​ല​​​​​വാ​​​​​യ തു​​​​​ക​​​​​യാ​​​​​യാ​​​​​ണു ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ക. മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​ൾ അ​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​വ​​​​​ര്‍​ക്ക് ന​​​​ഷ്‌​​​​ട​​​​പ​​​​​രി​​​​​ഹാ​​​​​രം അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​ന്നാ​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു കോ​​​​​ണ്‍​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് ടി.​​​​​എ​​​​​ന്‍. പ്ര​​​​​താ​​​​​പ​​​​​ന​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​ര്‍ ന​​​​​ല്‍​കി​​​​​യ ഹ​​​​ർ​​​​ജി​​​​​യി​​​​​ല്‍ കേ​​​​​ന്ദ്ര​​​​സ​​​​​ര്‍​ക്കാ​​​​​രി​​​​​നു കീ​​​​​ഴി​​​​​ലെ മ​​​​​ര്‍​ക്ക​​​​​ന്‍റൈ​​​​ൽ ​മ​​​​​റൈ​​​​​ന്‍ ഡി​​​​​പ്പാ​​​​​ര്‍​ട്ട്‌​​​​​മെ​​​​​ന്‍റ് ഷി​​​​​പ്പ് സ​​​​​ര്‍​വേ​​​​​യ​​​​​ര്‍ കം ​​​​​ഡി​​​​​ഡി​​​​​ജി ശീ​​​​​തേ​​​​​ഷ് ര​​​​​ഞ്ജ​​​​നാ​​​​ണു ​സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ല്‍​കി​​​​​യ​​​​ത്.

Latest News

Corehub Up